Gold Or Diamond | There is no clear understanding of how the quality of a diamond should be measured, ഒരേ ഗ്രേഡുകളോ ഒരേ ലാബ് സര്‍ട്ടിഫിക്കറ്റ് ഗ്രേഡുകളോ ഉള്ള രണ്ട് ഡയമണ്ടുകള്ക്കിടയില് വിലയില്‍ വ്യത്യാസമുണ്ടാകാം. സ്വര്‍ണം പോലെ തന്നെ ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഡയമണ്ട്. സ്വര്‍ണവില റെക്കോഡ് കുതിപ്പിലേക്ക് നീങ്ങിയതോടെ ആളുകള്‍ പതിയെ ഡയമണ്ടിലേക്ക് തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡയമണ്ട് വില്പനയില് വലിയ മുന്നേറ്റവുമുണ്ടായി. എന്നാല്‍ പലര്‍ക്കും ഡയമണ്ടിന്റെ ഗുണനിലവാരം എങ്ങനെയാണ് അളക്കേണ്ടത് എന്നതിനെ കുറിച്ച് ധാരണയില്ല എന്നതാണ് വസ്തുത.