Government permission is not required to start a course; the circular must be withdrawn, says Pinarayi Vijayan കോഴ്സ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണ്ട; സര്‍ക്കുലര്‍ പിന്‍വലിക്കണം എന്ന് പിണറായി. സ്വാശ്രയ കോളജുകളില്‍ അണ് എയഡഡ് കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ട എന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് വഴി തെളിക്കുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം വിമര്‍ശിച്ചു. മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത് എന്നും പിണറായി പറയുന്നു.