Even After 120 Years in Power, Modi Can Never Surpass Gandhi, Ambedkar or Nehru’; Says Abhijith Deepke.‘120 വർഷം ഭരിച്ചാലും ഗാന്ധിക്കും അംബേദ്കറിനും നെഹ്റുവിനും മുകളിലെത്താൻ മോദിക്ക് കഴിയില്ല;അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ.12 അല്ല 120 കൊല്ലം ഭരിച്ചാലും മഹാത്മാ ഗാന്ധിക്കും അംബേദ്കറിനും നെഹ്റുവിനും മുകളിലെത്താൻ മോദിക്ക് കഴിയില്ലെന്ന് ദീപ്കെ പറഞ്ഞു. യുവാക്കളെയും സിജെപിയെയും വിദേശ ശക്തികൾ നിയന്ത്രിക്കുന്നുവെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി യുഎസ് പ്രസിഡൻ്റിന് മുന്നിൽ അടിയറവ് വെയ്ക്കുകയാണെന്നും ദീപ്കെ ആരോപിച്ചു.കൊച്ചിയിൽ രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിച്ച ജന്തർമന്തർ @ കൊച്ചി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപ്കെ.