Gold Deposit in the World Down to Just 50,000 Tonnes; Will Prices Crash or Surge? Muthoot CEO Explainsലോകത്ത് ആകെ ബാക്കിയുള്ള സ്വർണം 50,000 ടണ്‍ മാത്രം; വിലയിൽ വമ്പൻ തകർച്ചയോ കുതിപ്പോ? മുത്തൂറ്റ് സിഇഒ പറയുന്നു. സ്വർണം വിൽക്കുന്നതിനേക്കാൾ പണയം വെയ്ക്കുന്നത് തന്നെയാണ് നല്ലതെന്ന് മുത്തൂറ്റ് എംക്രഡ് ലിമിറ്റഡ് സിഇഒ പിഇ മത്തായി. സ്വർണത്തോട് എപ്പോഴും ആളുകൾക്ക് വൈകാരിക അടുപ്പം ഉണ്ടാകും. അതുകൊണ്ട് തന്നെ പണയം വെച്ചാലും അവ നഷ്ടപ്പെട്ട് പോകാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. അതിനാൽ വിറ്റൊഴിവാക്കുന്നതിനേക്കാൾ ആവശ്യത്തിന് പണം ലഭിക്കുന്ന വിധത്തിൽ പണയം വെയ്ക്കുന്നത് തന്നെയാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.