Saudi Arabia Has Faced 4,369 Attacks So Far; Houthis Claim Strikes on Aramco Facility and Airportസൗദി അറേബ്യ ഇതുവരെ നടത്തിയത് 4369 ആക്രമണങ്ങൾ..അരാംകോ കേന്ദ്രും എയർപോർട്ടും ആക്രമിച്ചെന്ന് ഹൂതികൾ. സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളും വിമാനത്താവളവും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആറ് സൈനിക നീക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ. തെയ്സ് , ബനി ഹഷീഷ് എന്നിവിടങ്ങളിൽ സാധാരണക്കാക്ക് നേരെ സൗദി നടത്തിയ മാരകമായ വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഇതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പ്രസ്താവനയിൽ പറഞ്ഞു. ബാല്ലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.