തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച എട്ടുകോടിയോളം രൂപ വിലവരുന്ന 25 കി ലോ സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍... തിങ്കളാഴ്ച പുലർച്ച എത്തിയ ഒമാന്‍ എയര്‍ ലൈന്‍സ് നമ്പര്‍ 211 വിമാനത്തിലെ യാത്രക്കാരനായ തിരുവനന്തപുരം തിരുമല സ്വദേശി സുനില്‍കുമാറിെൻറ (41) പക്കല്‍നിന്നാണ് സ്വര്‍ണം ഒരുകിലോ വീതമുള്ള 25 ബിസ്ക്കറ്റുകളാക്കി രണ്ടു ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ കെണ്ടത്തിയത്. ഒമാന്‍ എയര്‍വേസ് വിമാനത്തിലെത്തിയ സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കെണ്ടത്തിയത്. കൂട്ടായി എത്തി വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സറീന പിടിയിലായത്. പരിശോധിക്കുന്നുണ്ടെന്നറിഞ്ഞതോടെ സെറിന കൈവശമുണ്ടായിരുന്ന ബാഗ് സുനില്‍കുമാറിന് കൈമാറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കണ്ടെടുത്തു.