ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിന്റെ ഫോണില്‍ മറ്റ് 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെടുത്ത് പൊലീസ്. കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിന്റെ ഫോണില്‍ മറ്റ് 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെടുത്ത് പൊലീസ്. പരാതികള്‍ വന്നാല്‍ കൂടുതല്‍ കേസുകളെടുക്കുമെന്നും ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് സര്ക്കുലറിറക്കുമെന്നും പൊലീസ് പറഞ്ഞു. ഡോക്ടറെ മർദിച്ച കേസിൽ യുവനടി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ചെന്നതിന് നടി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റിലായ കേസിൽ പിന്നീടാണ് വഴിത്തിരിവുണ്ടായത്. ജോൺസൺ കെ വർഗീസിനെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.