കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍. മറ്റ് 12. മറ്റ് 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഡോക്ടറെ മർദിച്ച കേസിൽ യുവനടി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ആവശ്യം. യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ ജോൺസൺ വർഗീസ് പ്രതിയായതോടെ മർദന പരാതിക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദം പ്രതി ഭാഗം ഉന്നയിച്ചേക്കും.