Strong Opposition To Fare Hike In BMTC Buses; On Many Routes Metro Is More Cost Effective Than Bus. ബിഎംടിസി ബസുകളിലെ നിരക്ക് വർധനയിൽ എതിർപ്പ് ശക്തം; പല റൂട്ടിലും ബസിനെക്കാൾ ലാഭം മെട്രോ! പണി കിട്ടിയത് പുരുഷന്മാർക്ക്. ബെംഗളൂരു: കർണാടകയിലെ പുതുക്കിയ ബിഎംടിസി നിരക്കുകൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വിമർശനം ശക്തമാവുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നിലവിലുള്ളതിനാൽ തന്നെ എതിർപ്പ് ഉയരുന്നത് കൂടുതലായും പുരുഷന്മാരിൽ നിന്നാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ വേണ്ടി സർക്കാർ പുരുഷന്മാരെ കൊള്ളയടിക്കുകയാണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം.