Happy Deepavali (Diwali) 2026 Wishes In MalayalamL: ഇരുട്ടിന് മേൽ വെളിച്ചത്തിന്റെ നന്മ ജയം നേടിയ നാൾ; ദീപാവലി ആശംസകൾ നേരാം. അതുകൊണ്ട് തന്നെ ഓരോ കാലയളവിലും ഓരോ ആഘോഷങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. എന്നാൽ അവയ്ക്കെല്ലാം കൃത്യമായ ചരിത്രവും അവയെ അടയാളപ്പെടുത്തുന്ന ഒരു പുറംകഥയും ഉണ്ടാവാറുണ്ട്. അത്തരത്തിൽ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന, ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം കൊണ്ടാടുന്ന സവിശേഷമായ ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഇക്കുറി നവംബർ 8 ഞായറാഴ്ചയാണ് ദീപാവലി വന്നെത്തുന്നത്.ദീപാവലി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക വെളിച്ചത്തിന്റെയും പടക്കങ്ങളുടെയും മറ്റും കാര്യമാണ്. എന്നാൽ യഥാർത്ഥത്തിൽ ദീപാവലി എന്നത് കേവലമൊരു ആഘോഷ ദിനം മാത്രമല്ല.