Twist in Kochi Case Involving Actress and Actor Arrests; Case Filed Against Young Doctorകൊച്ചിയിൽ നടിയും നടനും അറസ്റ്റിലായ കേസിൽ ട്വിസ്റ്റ്; യുവ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്. കൊച്ചിയിൽ യുവഡോക്ടറെ മർദ്ദിച്ചതിന് നടിയും നടനും അറസ്റ്റിലായ കേസിൽ വഴിത്തിരിവ്. നടിയുടെ ബന്ധു നൽകിയ ബലാത്സംഗ പരാതിയിൽ ഡോക്ടറായ ജോണ്സണ് കെ വര്‍ഗീസിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ഇയാളെ പുറത്താക്കി.ഒക്ടോബർ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറും യുവനടിയുടെ ബന്ധുവായ പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു.സംഭവ ദിവസം ഇരുവരും ചേർന്ന് പുറത്ത് പോയി മദ്യപിച്ചു.