Gold Price | The price of gold declined across all major currencies monitored by the Council, ഭാവിയിലേക്ക് നോക്കുമ്പോള്‍, സാങ്കേതികമായ വ്യതിയാനങ്ങളും ഡോളറിന്റെ കരുത്തും സൂചിപ്പിക്കുന്നത്, സമീപകാലത്തെ വില്പന സമ്മര്‍ദ്ദം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു എന്നാണ്. സ്വര്‍ണവില ഒരു ഇടക്കാല താഴ്ന്ന നിലയിലേക്ക് അടുക്കുകയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. സമീപകാലത്തുണ്ടായ വിലയിടിവ് ഉണ്ടായിരുന്നിട്ടും, വിശാലമായ സാമ്പത്തിക സാഹചര്യങ്ങള്‍ വില തിരിച്ചുകയറുന്നതിന് അനുകൂലമാണ്. ചരിത്രപരമായി സ്വര്‍ണവില തിരിച്ചുകയറുന്നതിന് കാരണമാകാറുള്ള മൂന്ന് ഘടകങ്ങളില്‍ രണ്ടെണ്ണം നിലവില്‍ ഒത്തുവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.