ബെംഗളൂരു ഹെബ്ബാൾ തുരങ്കപാത; നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങി ബിഡിഎ, ആശങ്കകൾ ഇനിയും ബാക്കി . Bengaluru Hebbal Short Tunnel Road: BDA Set To Begin Construction, Concerns Remain. ബെംഗളൂരു: ഹെബ്ബാൾ തടാകത്തിനും തടാകത്തിന്റെ ഭാഗത്തും പരിസരത്തുമുള്ള ആയിരത്തിലധികം മരങ്ങൾക്കും നിർദ്ദിഷ്ട തുരങ്കപാത പദ്ധതി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും ബിജെപിയുടെയും ജെഡിഎസിന്റെയും ആശങ്കകൾക്കിടെ 2.28 കിലോമീറ്റർ നീളമുള്ള ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തിൽ ബെംഗളൂരു വികസന അതോറിറ്റി. എസ്റ്റീം മാളിന് സമീപത്തെ ഹെബ്ബാൾ ഭാഗത്ത് നിന്ന് ബാപ്റ്റിസ്റ്റ് ആശുപത്രി, ജികെവിഎകെ വെറ്ററിനറി ക്യാമ്പസ് ഭാഗത്തേക്കാണ് തുരങ്കപാത നിർമ്മിക്കുന്നത്.