കൊച്ചിയിൽ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ നടി അതുല്യ ചന്ദ്രയ്ക്കെതിരെ വെളിപ്പെടുത്തൽ. ഹണിട്രാപ്പാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. കൊച്ചി പൊന്നുരുന്നിയിൽ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മർദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ ബന്ധുവും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് പിന്നില്‍. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും മറ്റൊരു പ്രതിയായ ബിപിനും പണം ആവശ്യപ്പെട്ടു. ഡോക്ടർ വഴങ്ങാതായതോടെ മർദിക്കുകയും സ്വകാര്യ ദൃശൃങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. സിനിമാതാരമായ ബിപിൻ പെരുമ്പള്ളിയുടെ സഹായി വിഷ്ണു പിടിയിലായിട്ടുണ്ട്. ഇയാള്‍ അടിപിടി ഉള്‍പ്പെടെ എട്ടു കേസുകളിൽ പ്രതിയാണ്.