Good News For Agniveers; Service Tenure Extended To 6 Years With An Additional 2 Year Service Period. ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിൽ നിർണായക മാറ്റവുമായി കേന്ദ്ര സർക്കാർ. അഗ്നിവീറുകൾക്ക് അവരുടെ നിലവിലുള്ള നാല് വർഷത്തെ കാലാവധിക്കപ്പുറം രണ്ട് വർഷത്തെ അധിക സേവനം കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തെ തുടർന്ന് നവംബർ 4ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻഎസ് രാജ സുബ്രഹ്മണ്യനാണ് പ്രഖ്യാപനം നടത്തിയത്.