Bus Travel to Become Costlier in Karnataka; Ticket Fares Hiked by 35%ബസ് യാത്ര ചെലവേറും:ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കർണാടക;35 ശതമാനം വർധനവ്. സംസ്ഥാനത്തെ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളിലും വർധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ ബിഎംടിസി നിരക്കുകളിൽ 32 മുതൽ 35 ശതമാനം വരെ വർധനവ് ഉണ്ടാകും. കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി , കെകെആർടിസി എന്നിവയിൽ 23 ശതമാനം വർധനവാണ് ഉണ്ടാകുക.നിരക്ക് വർധനവോടെ ചെറിയ ദൂര യാത്രകൾക്ക് പോലും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. ബിഎംടിസി ബസുകളിൽ 2 കിമി വരെയുള്ള യാത്രക്ക് 10 രൂപയാകും നിരക്ക്.