Akhilesh Yadav Rules Out Contesting Uttar Pradesh Elections, Says He Will Become Chief Minister First, Reveals His Plan For 2027.|ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, അതിന് മുൻപ് മുഖ്യമന്ത്രിയാകും, പ്ലാൻ വ്യക്തമാക്കി അഖിലേഷ് യാദവ്. വാരണാസി: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ മുഖ്യമന്ത്രിയാകുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2012 ആവര്‍ത്തിക്കുമെന്ന സൂചനയാണ് വാരണാസിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അഖിലേഷ് യാദവ് നല്‍കിയത്. ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ താന്‍ മത്സരിക്കുന്നതിന് പകരം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.