VD Satheesan | He dismissed the oppositions allegation that the KSEB Chairman was replaced in order to purchase electricity from a private company, സര്‍ക്കാര്‍ ആണെന്ന് കരുതി ആറ് രൂപ കൂട്ടി വൈദ്യുതി വാങ്ങിക്കാന്‍ പറ്റുമോ എന്ന് സതീശന്. വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്. സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.