Edappally-Vyttila-Aroor Elevated Highway; DPR Study to Begin Immediately,Know Detailsഇടപ്പള്ളി -വൈറ്റില -അരൂർ എലിവേറ്റഡ് ഹൈവേ; ഡിപിആർ പഠനം അടിയന്തരമായി തുടങ്ങും. ദേശീയപാത 66 ലെ ഇടപ്പള്ളി - വൈറ്റില -അരൂർ എലിവേറ്റഡ് ഹൈവേയുടെ ഡിപിആർ നടപടികൾ അടിയന്തരമായി പുനഃരാരംഭിക്കാൻ തീരുമാനമായെന്ന് ഹൈബി ഈഡൻ എംപി. ഡൽഹിയിൽ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.ബസ് യാത്ര ചെലവേറും:ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കർണാടക;35 ശതമാനം വർധനവ്നവംബർ പകുതിയോടെ ഉന്നതതല സാങ്കേതിക സംഘം സ്ഥലം സന്ദർശിച്ച് പഠനം നടത്തുമെന്ന് ചെയർമാൻ ഉറപ്പുനൽകിയതായി എംപി അറിയിച്ചു.