“False Cases Were Fabricated Following the VC’s Meeting at Lok Bhavan,” Says Pinarayi, Criticising the Move against students of Kalady|വിസിയുടെ ലോക് ഭവൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കള്ളക്കേസുകൾ കെട്ടിച്ചമച്ചു, വിമർശിച്ച് പിണറായി. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരായ നടപടിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടകൾക്ക് തീറെഴുതിക്കൊടുക്കുന്ന യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണമാണ് കാലടിയിൽ കാണുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.വിസിയുടെ ലോക് ഭവൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അക്രമവും സ്ത്രീത്വത്തെ അപമാനിക്കലും ആരോപിച്ച് കള്ളക്കേസുകൾ കെട്ടിച്ചമച്ചതും ആസൂത്രിത അജണ്ടയാണെന്നും പിണറായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.