2 Chartered Aircraft, Wind Farms… ED Seizes Anil Ambani’s Assets Worth ₹23,100 Crore| 2 വിമാനങ്ങള്‍, കാറ്റാടിപ്പാടങ്ങൾ.. അനിൽ അംബാനിയുടെ 23100 കോടി മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. പ്രമുഖ വ്യവസായി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കോടികള്‍ വില വരുന്ന സ്ഥാവര-ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസ് എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.കണ്ടുകെട്ടിയ സ്വത്ത് വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടിട്ടുണ്ട്.