Saffron Colour and Lotus in Youth League Poster: PK Firos Responds to Critics|യൂത്ത് ലീഗ് പോസ്റ്ററിൽ കാവി നിറവും താമരയും, വിമർശകർക്ക് മറുപടിയുമായി പികെ ഫിറോസ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്ററിൽ കാവി നിറവും താമരയും ഉൾപ്പെടുത്തിയത് വിമർശിക്കപ്പെടുന്നതിൽ മറുപടിയുമായി പികെ ഫിറോസ് എംഎൽഎ. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന ആശയമാണ് പോസ്റ്ററിലുളളതെന്നും വർത്തമാന ഇന്ത്യൻ ഭരണകൂടത്തെ സൂചിപ്പിക്കുന്നതാണ് പോസ്റ്ററിലെ കാവി നിറത്തിലെ താമരയും മുനയൊടിഞ്ഞ പെൻസിലുമെന്ന് പികെ ഫിറോസ് വിശദീകരിക്കുന്നു.പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രമേയവുമായി ബന്ധപ്പെട്ട പോസ്റ്ററിന് വൻ പ്രചാരമാണ് ലഭിച്ചത്.