Gold Buying | After oil, gold is the product India imports the most, ഇന്ത്യയില്‍ അനൗദ്യോഗിക സ്വര്‍ണ വ്യാപാരം എക്കാലത്തുമുണ്ട്. സ്വര്‍ണവിലയിലെ അമിതമായ വര്‍ധനവും ഉയര്‍ന്ന നികുതിയും കാരണം കൂടുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ രേഖകളില്ലാത്ത പണമിടപാടുകളിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഇടപാടുകളില്‍ അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഇന്വോയ്സുകളില്ലാതെയാണ് സ്വര്‍ണക്കട്ടികളും ആഭരണങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് ലൈവ്മിന്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് രേഖകളില്ലാതെ പണം നല്കി വാങ്ങുമ്പോള്‍ നിലവിലെ വിപണി വിലയേക്കാള്‍ 6% വരെ ലാഭം നേടാനാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.