Bengaluru Metro Orange Line; Land Acquisition Notification Issued, Significant Challenges Lie Ahead. ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും പുറപ്പെടുവിച്ചു, വെല്ലുവിളികൾ ഏറെ. ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. 13,409.05 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 170 വസ്തുവകകൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്. ജെപി നഗർ നാലാം ഘട്ടത്തിനും മൈസൂരു റോഡ് മെട്രോ സ്റ്റേഷനും ഇടയിൽ മെട്രോ വയഡക്ട്, റാമ്പുകൾ, തൂണുകൾ, സ്റ്റേഷനുകൾ, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിനാണ് ഭൂമി ആവശ്യമായി വരുന്നത്.