Is Netanyahus Path to Power Narrowing in Israel? Arab Parties to Back Eisenkot on One Condition| നെതന്യാഹുവിന്റെ വഴിയടയുന്നു? ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് പാർട്ടികൾ, ഒരു കണ്ടീഷൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഒക്ടോബര്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പ്രധാന എതിരാളിയായ ഗാദി ഐസന്കോട്ടിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല.ഇസ്രായേല്‍ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി നവംബര്‍ നാലിന് പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. എന്നാല്‍ ഇസ്രായേല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ചിത്രം വളരെ വ്യക്തമാണ്.