Salary alone is not enough; 47 percent are looking for alternative income sources as the prices of goods skyrocket ശമ്പളം മാത്രം മതിയാകില്ല; 47 ശതമാനം പേരും ബദല്‍ വഴി നോക്കുന്നു, സാധനങ്ങളുടെ വില കുതിച്ചു. ഒരാളുടെ വരുമാനം കൊണ്ടു മാത്രം വീട് കഴിയാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് ജനങ്ങള്‍. ഒരു ആദായ മാര്‍ഗം മാത്രം ആശ്രയിക്കുന്നതിന് പകരം ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് മിക്കവരും. ക്ലിയര്‍ ടാക്സ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണുള്ളത്. നേരത്ത ഒരു വരുമാനത്തിന് മാത്രം നികുതി അടച്ചിരുന്ന മിക്കവരും ഒന്നിലധികം ആദായ മാര്‍ഗം കണ്ടെത്തി എന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.