Irregular Deals to Buy Electricity from Private Companies, Pinarayi Vijayan Accuses the Government| സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ വഴിവിട്ട ഇടപാടുകൾ, സർക്കാരിനെതിരെ പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങുമെന്ന ഉറപ്പ് കാറ്റിൽപ്പറത്തി സർക്കാർ സ്വകാര്യ കമ്പനികളുമായി വഴിവിട്ട ഇടപാടുകൾ ആസൂത്രണം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാകാൻ സാധ്യത ഉളളപ്പോഴാണ് സംസ്ഥാനത്തിന് കോടികളുടെ ബാധ്യത വരുത്തി വെക്കുന്ന സർക്കാർ നീക്കമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.