ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സി.എച്ച്. രാഷ്ട്രസേവാ... രാഷ്ട്രസേവാ പുരസ്കാരത്തിന് കേരള ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അര്‍ഹനായി. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്മാന് സല്മാന് ഇബ്രാഹിം പുരസ്കാര പ്രഖ്യാപനം നടത്തി. പൊതുരംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും അദ്ദേഹത്തിന്റെ ദീര്‍ഘകാല സേവനങ്ങളും മികച്ച സംഭാവനകളും മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം.പി.എ. സല്മാന് ഇബ്രാഹിം ചെയര്‍മാനും പൊയില്‍ അബ്ദുല്ല, എം.സി. സുബൈര്‍ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.