Vande Bharat Mangaluru To Thiruvananthapuram Move To Mysuru Division; Train Number Will Change, Palakkad Division Lost All Major Express Trains വന്ദേഭാരത് കൈവിടുന്നു; നമ്പര്‍ മാറും, ജനപ്രിയ ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷന്, പാലക്കാട് ഡിവിഷന് പ്രധാന എക്സ്പ്രസ് ട്രെയിനുകളെല്ലാം നഷ്ടമായി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ നിയന്ത്രണം പാലക്കാട് ഡിവിഷന് നഷ്ടമാകും. മംഗളൂരു റെയില്‍വെ സ്റ്റേഷന് മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റിയതാണ് കാരണം. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനപ്രിയ ട്രെയിനുകളുടെ നിയന്ത്രണവും മൈസൂരു ഡിവിഷനായി മാറി. ഇതോടെ ഈ ട്രെയിനുകളുടെ നമ്പറില്‍ മാറ്റം വരും. ജനുവരി ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വരിക.