Indias Own Bullet Train Will Have A Maximum Speed Of 280 Km, Accommodate Up To 557 Passengers. വരുന്നു ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ; 280 കി.മീ പരാമാവധി വേഗം, 557 യാത്രക്കാരെ വരെ ഉൾക്കൊള്ളും! മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിന്റെ ആദിത്യ പ്ലാന്റിലാണ് ഈ ട്രെയിൻ സെറ്റ് തദ്ദേശീയമായി നിർമ്മിക്കുന്നത്. പരമാവധി ടെസ്റ്റ് വേഗത 280 കിലോമീറ്ററും പ്രവർത്തന വേഗത 249 കിലോമീറ്റർ ഉള്ള എട്ട് കോച്ചുകളുള്ള ട്രെയിനിന് ഏകദേശം 557 യാത്രക്കാരുടെ ശേഷിയുണ്ടാകും.