എത്ര തള്ളിയകറ്റിയാലും ആട്ടിപ്പായിച്ചാലും ലീഗ് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസിനറിയാം; പരിഹസിച്ച് കെടി ജലീൽ . KT Jaleel Says Congress Knows That No Matter How Much They Push Muslim League Away They Will Stay. മലപ്പുറം: മുസ്ലീം ലീഗിനെതിരെ വിമർശനം കടുപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയുമായി ബന്ധപ്പെട്ട വിഷയവും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് വിഷയത്തിലും ഉൾപ്പെടെ എടുത്തുപറഞ്ഞു കൊണ്ടാണ് കെടി ജലീലിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം വന്നിരിക്കുന്നത്.