PK Kunhalikutty and ET Mohammed Basheer Sidelined By Congress At Delhi Chalo Rally; Muslim League Expresses Dissatisfaction ഡല്‍ഹി ചലോ റാലിയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കും ഇടി മുഹമ്മദ് ബഷീറിനും അവഗണന; മുസ്ലിം ലീഗിന് അതൃപ്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ അവഗണന നേരിട്ട് മുസ്ലിം ലീഗ്. രാംലീല മൈതാനത്ത് നടന്ന പരിപാടിയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രപതിയെ കണ്ട സംഘത്തില്‍ നിന്ന് മുസ്ലിം ലീഗ് പ്രതിനിധിയെ അവസാന നിമിഷം വെട്ടി. ബോധപൂര്‍വമായ നീക്കങ്ങള്‍ നടന്നു എന്നാണ് മുസ്ലിം ലീഗ് സംശയിക്കുന്നത്.