Cyclone Murasu to Make Landfall, It speeds of up to 120 kmph; Heavy Rain Likely in Kerala, Rain Alert in these Districts.| മണിക്കൂറിൽ 120 കി.മീ വരെ വേഗത, മുറസു ചുഴലിക്കാറ്റ് കര തൊടുന്നു, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തുടരുന്ന മുറസു ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടും. രാത്രി 1130തിനും പുലർച്ചെ 4 മണിക്കും ഇടയിലായാണ് മുറുസു കരയിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് കരുതുന്നത്.തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലാണ് മുറസു ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക.