തിരുവന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയില്‍വേ പിന്‍വലിച്ചു. തിരുവനന്തപുരം - കോഴിക്ക. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16376/75, തിരുവന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16380/79. 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും..സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എ.സി യാത്രയ്ക്ക് 45 രൂപയും നോണ്‍-എ.സി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല. ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചുനിര്‍ത്തിയാല്‍, ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല.