കുറച്ചുപേർ മാത്രമേ എത്തുകയുള്ളൂ എന്ന് കരുതി സംഘാടകർ 1500 അപേക്ഷാ ഫോമുകൾ മാത്രമാണ് തയ്യാറാക്കിയിരുന്നത്. 3 Min Read കോഴിക്കോട്: ജീവിതപങ്കാളിയെ കണ്ടെത്താൻ വർഷങ്ങളായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷകൾക്ക് ചിറകുനൽകി കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ നടന്ന സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്. പ്രതീക്ഷകളെ മുഴുവൻ കാറ്റിൽപ്പറത്തി ഏഴായിരത്തോളം പേർ ഒഴുകിയെത്തിയതോടെ ക്ഷേത്രപരിസരവും കടന്ന് ദേശീയപാത വരെ നീണ്ടത് മനുഷ്യരുടെ മഹാപ്രവാഹം. ഓരോ അപേക്ഷയ്ക്ക് പിന്നിലും വേദനയുടെയും നിരാശയുടെയും കഥകളുണ്ടെന്ന് സംഘാടകർ പറയുമ്പോൾ, ഈ ക്യാമ്പ് കേരളത്തിൻ്റെ സാമൂഹിക സാഹചര്യത്തിലേക്കുള്ള ഒരു തുറന്ന കണ്ണാടിയാവുകയാണ്. എന്നാൽ ആ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചുകൊണ്ട് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.