Andhra Chainsaw Attack | While an attempt was being made to apprehend him, he tried to escape and attacked the police officers, വെടിവെപ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ യന്ത്രവാള്‍ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയായ 21 കാരന് നേരെ വെടിയുതിര്‍ത്ത് ആന്ധ്രാപ്രദേശ് പൊലീസ്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു എന്നും അപ്പോഴാണ് പൊലീസ് വെടിയുതിര്‍ത്തത് എന്നുമാണ് റിപ്പോര്‍ട്ട്. ഹേമന്ത് എന്ന പ്രതി വനപ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് നേരെ ആറ് റൗണ്ട് വെടിയുതിര്‍ത്തു.