മസ്കത്ത്: ഡിജിറ്റൽ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാൻ ഒമാൻ സുൽത്താനേറ്റ് നടപ്പാക്കുന്ന ‘നാഷണൽ ഇ-കൊമേഴ്സ് പ്ലാൻ 2022-2027’ മികച്ച പുരോഗതിയിൽ. കഴിഞ്ഞവർഷം അവസാനത്തോടെ ഈ പദ്ധതിയുടെ 86.7 ശതമാനം ലക്ഷ്യങ്ങളും പൂർത്തിയാക്കി. ആകെയുള്ള 30 പദ്ധതികളിൽ 26 എണ്ണവും ഇതിനകം വിജയകരമായി നടപ്പാക്കിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും ഇ-കൊമേഴ്സിന്റെ വളർച്ചക്കാവശ്യമായ അനുകൂല സാഹചര്യങ്ങൾ ഒരുക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരശേഷി വർധിപ്പിക്കാനുമുള്ള വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.