“BJP Is Forcing Shops to Shut Down; Understand Who Is Causing the Losses,” Says Rahul Gandhiബിജെപി നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നു, ആരാണ് നഷ്ടം വരുത്തുന്നതെന്ന് മനസിലാക്കൂ; രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യത്തിൻ്റെ മഹാറാലിയുടെ പശ്ചാത്തലത്തിൽ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് വാക്ക്പോരുമായി കോണ്‍ഗ്രസും ബിജെപിയും. ബിജെപി നിർബന്ധപൂർവ്വം കടകളെല്ലാം അടപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. റാലിയ്ക്ക് എത്തുന്നവർ സാധനങ്ങൾ വാങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. വീഡിയോയിലൂടെയാണ് പ്രതികരണം.മാർച്ചിനും മെഗാ റാലിക്കും പങ്കെടുക്കാൻ എത്തുന്നവർ അൽപം ഷോപ്പിംഗ് നടത്തി മടങ്ങൂവെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു.