EPFO Raises Salary Ceiling To Rs 25000; How It Help To Increase Employee Pension And Retired Benefit പെന്ഷന് ഉയരും; ഇപിഎഫ്ഒ ശമ്പള പരിധി ഉയര്‍ത്തി, ജീവനക്കാര്‍ക്ക് നേട്ടം എങ്ങനെ, അറിയാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) കവറേജ് ലഭിക്കുന്ന ശമ്പള പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 15000 രൂപയില്‍ നിന്ന് 25000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. 51 ലക്ഷം തൊഴിലാളികള്‍ക്ക് കൂടി നേട്ടമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.