“NORKA Care insurance premiums have been increased; the government is speaking the language of private companies”, Says Pinarayi Vijayan|നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കൂട്ടി, സർക്കാർ സംസാരിക്കുന്നത് സ്വകാര്യ കമ്പനികളുടെ ഭാഷ. കേരളത്തിൽ നിന്നുളള പ്രവാസികൾക്കുളള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ പ്രീമിയം തുക ഉയർത്തിയതിന് എതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രവാസികൾക്ക് ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.സ്വകാര്യ കമ്പനികളുടെ ഭാഷയിലാണ് സർക്കാർ സംസാരിക്കുന്നതെന്നും അവരുടെ താൽപര്യങ്ങൾക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.