കോഴിക്കോട് നഗരത്തിൽ വർഷങ്ങളായി ദുരൂഹമായിരുന്ന രണ്ട് തിരോധാന കേസുകൾ കൊലപാതകങ്ങളാണെന്ന് തെളിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്ത നടത്തിയ അന്വേഷണ. കോഴിക്കോട് ∙ അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ 'കേന്ദ്രീയ ആഭ്യന്തരമന്ത്രി ദക്ഷതാപതക്കം' 4 പൊലീസ് ഉദ്യോഗസ്ഥർക്ക്. നഗരത്തിലെ 2 പേരുടെ വർഷങ്ങളായുള്ള തിരോധാനം കൊലപാതകമാണെന്നു കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്ത മുൻ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, മുൻ സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ, മുൻ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ്, മുൻ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് എന്നിവർക്കാണു പുരസ്കാരം.