കോഴിക്കോട്: ഏഴു നാൾ നീണ്ട കായികപ്പോരാട്ടങ്ങൾക്ക് ആവേശത്തിന്റെ ആരവങ്ങളോടെ കൊടിയിറക്കം. ട്രാക്കിലും ഫീൽഡിലും പോരാട്ടവീര്യം തീർത്ത കൗമാരതാരങ്ങൾ സമാപനച്ചടങ്ങിലും ആവേശം വാനോളമുയർത്തി. CONTACT US FOUNDER EDITOR : K SUKUMARAN BA ENGLISH | Kāzhcha | MATRIMONY | E-PAPER | LIVE TV | CAL 2026 LOGIN REGISTER FREE ×. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ബാൻഡ് മേളവും മൈതാനത്തെ ആഘോഷത്തിമിർപ്പിലാക്കി. കേരളത്തിന്റെ കായികഭാവി അടയാളപ്പെടുത്തിയ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ആവേശകരമായ യാത്രയയപ്പ് നൽകി. ആതിഥേയരായ കോഴിക്കോട് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.