Panchayat President Honorarium Rises To Rs 28400; Municipality Chairperson Gets Rs 31200, All Local Body Members Salary Hiked തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം/ശമ്പളം വര്‍ധിപ്പിച്ച് ശുപാര്‍ശ; പഞ്ചായത്ത് പ്രസിഡന്റിന് 28400 രൂപ, മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ 31200; ഓണറേറിയം ഇരട്ടിയാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പ്രതിമാസ ഓണറേറിയം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനായ 12 അംഗ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 2027 ജനുവരി ഒന്ന് മുതല്‍ പുതുക്കിയ തുകയാകും അംഗങ്ങള്‍ക്ക് ലഭിക്കുക. വകുപ്പ് മന്ത്രി കെഎം ഷാജിക്ക് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.