എല്ലാ ഗ്രാമങ്ങളിലും പന്തംകൊളുത്തി പ്രകടനത്തോടെ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം. ന്യൂഡൽഹി: ‘വോട്ട് ചെയ്യാനുള്ള അവകാശത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക’– എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തുടനീളം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കാൻ സംയുക്ത ആഹ്വാനവുമായി സിഐടിയുവും അഖിലേന്ത്യാ കിസാൻസഭയും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും. 13 കോടിയിലധികം പേരുടെ വോട്ടവകാശം ഹനിച്ച ഗ്യാനേഷ് കുമാറിനെ പുറത്താക്കണം. തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാനുള്ള നിയമം ഭേദഗതി ചെയ്ത് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ നിയമനസമിതി അംഗമാക്കണം. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട അർഹതയുള്ള വോട്ടർമാർക്ക് മുഴുവൻ വോട്ടവകാശം പുനഃസ്ഥാപിക്കണം.