Strong Retaliation Against Enemy Threats”; Mojtaba Khamenei Tells Military to Prepare.ശത്രുവിൻ്റെ ഭീഷണിക്കെതിരെ കനത്ത തിരിച്ചടി; സൈന്യത്തോട് തയ്യാറെടുക്കാൻ മൊജ്താബ ഖമനേയി. ഇറാനെതിരെ കടുത്ത ആക്രമണങ്ങൾ യുഎസ് പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ കനത്ത തിരിച്ചടിക്ക് തയ്യാറെടുത്ത് ഇറാനും. ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് നീക്കത്തേയും പ്രതിരോധിക്കാൻ തയ്യാറായിരിക്കണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി സൈന്യത്തിന് നിർദേശം നൽകിയത്. ഭൂമിശാസ്ത്രപരമായ പരിധി നിശ്ചയിക്കേണ്ടതില്ലെന്നും അദ്ദേഹം സൈന്യത്തിന് നിർദേശം നൽകി.സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഖമനേയിയുടെ നിർദേശം. ആക്രമണങ്ങൾ ഉണ്ടായാൽ ധ്രുതഗതിയിലുള്ള പ്രതികരണം ഉണ്ടാകണമെന്നാണ് അദ്ദേഹം സൈനിക ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ടെലഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആയിരുന്നു മൊജ്താബയുടെ പ്രതികരണം .