Contract For Bengaluru Suburban Project Awarded To Adani Backed Company 665 Crore Mallige Line. ബെംഗളൂരു: സബർബൻ ട്രാൻസ്പോർട്ട് പ്രൊജക്റ്റിനായി 665.61 കോടി രൂപയുടെ സിവിൽ വർക്ക് കരാർ സ്വന്തമാക്കി ഐടിഡി സിമന്റേഷൻ ഇന്ത്യ ലിമിറ്റഡ്. ഒക്ടോബർ 29ന് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) ലെറ്റർ ഓഫ് അക്സെപ്റ്റൻസ് (എൽഒഎ) നൽകിക്കൊണ്ട് കമ്പനിക്ക് മല്ലിഗെ ലൈനിന്റെ (കോറിഡോർ-2) പാക്കേജ് 1 ലഭിച്ചു. ജിഎസ്ടി ഒഴികെയുള്ള 665.61 കോടി രൂപയുടെ കരാറിന് 24 മാസത്തെ പൂർത്തീകരണ കാലാവധിയുണ്ട്.