Silver Price | Silver was at a similar price level last December, 2025-ല്‍ തുടര്‍ച്ചയായ മുന്നേറ്റം കാഴ്ചവെച്ച വെള്ളിയുടെ വില, ഇപ്പോള്‍ ആ നേട്ടത്തിന്റെ 50 ശതമാനത്തിലധികവും നഷ്ടപ്പെടുത്തിക്കഴിഞ്ഞു. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ഡിസംബര്‍ ഡെലിവറി കരാറിലുള്ള വെള്ളിയുടെ വില കിലോയ്ക്ക് 10,577 രൂപ കൂടി ഇടിഞ്ഞു. ഇതോടെ വില 1.80 ലക്ഷം രൂപ എന്ന നിലവാരത്തിന് താഴെ വീണ് ഏറ്റവും താഴ്ന്ന നിരക്കായ കിലോയ്ക്ക് 1,79,600 രൂപയില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് വെള്ളിക്ക് സമാനമായ വില നിലവാരം ഉണ്ടായിരുന്നത്.