തിരുവനന്തപുരം മെട്രോയുടെ നടപടികൾ മെല്ലെപ്പോക്ക്; തീർപ്പാക്കാതെ സംസ്ഥാന സർക്കാർ, ഇനിയും വൈകുമോ? . Thiruvananthapuram Metro; State Government Fails To Resolve Issues Will There Be Further Delays. തിരുവനന്തപുരം: നിർദ്ദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ഡിപിആറും പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാനും സംസ്ഥാന സർക്കാർ രണ്ട് മാസമായി തീർപ്പാക്കാത്തതിനാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി അനിശ്ചിതത്വത്തിൽ. വിഷയത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഒരു മാസം കൂടി എടുത്തേക്കാമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഓഗസ്റ്റിൽ പദ്ധതി രേഖകൾ സമർപ്പിച്ചിരുന്നു.