Heavy rain likely from Sunday; yellow alert in 3 districts, thunderstorms also expected.ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത..3 ജില്ലകളിൽ യെല്ലോ അലർട്ട്..ഇടിമിന്നലിനും സാധ്യത. ഞായറാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 3 ന് കോഴിക്കോട്, വയനാട്, കണ്ണൂർഎന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.