Helicopter Crashes in Uttarakhand; 6 People, Including Pilot, Killed in Accidentഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം; പൈലറ്റ് ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു. പൈലറ്റ് കാപ്റ്റൻ ഹിമാൻഷു, യാത്രക്കാരായ പ്രതാപ, അരുണ്‍, ശങ്കർ ഗൌഡ, സുധീർ, എച്ച്എസ് നടരാജ എന്നിവരാണ് കൊല്ലപ്പെട്ടത്. ചമോലി ജില്ലയിലെ ജോഷിമത്-ബദ്രിനാഥ് റൂട്ടിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടനം നടന്നത്.ബദ്രിനാഥിൽ നിന്നും ഉച്ചയ്ക്ക് 1.14 ഓടെയാണ് ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ പുറപ്പെട്ടത്. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഹതി പർവത് പ്രദേശത്ത് വെച്ച് ഹെലികോപ്റ്ററുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു.